
പൊൻകുന്നം : കൂവപ്പള്ളി തട്ടാംപറമ്പിൽ ബാബു ടി. ജോണിന്റെ പുരയിടത്തിൽ ഉണ്ടായ എട്ടരകിലോ ഭാരമുള്ള ഭീമൻ കുമ്പളങ്ങ കൗതുകമാകുന്നു. ചാണകപ്പൊടി മാത്രമാണ് വളമായി ഇട്ടുകൊടുത്തത്. ഇതോടൊപ്പം ആറ് കുമ്പളങ്ങാകൾ വേറെ ഉണ്ടായെങ്കിലും അവയ്ക്ക് ഇതിന്റെ പകുതി വലിപ്പവും തൂക്കവും മാത്രമാണുള്ളത്. റിട്ട. ഹെഡ്മാസ്റ്ററും കേരള സംസ്‌കാര വേദി ജില്ലാ പ്രസിഡന്റുമായ ബാബു ടി. ജോണിന്റെ പുരയിടത്തിൽ കപ്പ, കാച്ചിൽ, ചേന തുടങ്ങിയ കൃഷികളും ഉണ്ട്. ആദ്യമായാണ് ഇത്രയും വലിപ്പമുള്ള കുമ്പളങ്ങ ലഭിച്ചതെന്നും അപൂർവമായതിനാൽ ഇത് സൂക്ഷിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.