bank

കോട്ടയം: ബാങ്ക് ജീവനക്കാരുടെ 48 മണിക്കൂർ പണിമുടക്ക് ജില്ലയിൽ പൂർണം. വാണിജ്യ ബാങ്കുകളിലെ സംഘടനകളുടെ ഐക്യവേദിയായ യു.എഫ്.ബി.യുവിന്റെ ആഭിമുഖ്യത്തിലാണ് പണിമുടക്കിയത്. ജീവനക്കാർ എസ്.ബി.ഐ. കോട്ടയം ടൗൺ ശാഖയുടെ മുന്നിൽ നിന്ന് നഗരം ചുറ്റി പ്രകടനം നടത്തി. ധർണയുടെ ജില്ലാതല ഉദ്ഘാടനം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി അഡ്വ. ടി.ആർ. രഘുനാഥൻ നിർവഹിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ. വി.ബി. ബിനു അദ്ധ്യക്ഷത വഹിച്ചു. യുണൈറ്റഡ് ഫോറം ഒഫ് ബാങ്ക് യൂണിയൻസിന്റെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ജോർജി ഫിലിപ്പ്, എസ്. രാധാകൃഷണൻ വി.പി.ശ്രീരാമൻ, എ. സജീവ് തുടങ്ങിയവർ സംസാരിച്ചു.