കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലാ എംപ്ലോയീസ് അസോസിയേഷൻ ഭാരവാഹികളായി ശ്രീനി കെ.പി ( പ്രസിഡന്റ്), മജീദ് വി.പി (സെക്രട്ടറി), ജോസഫ് എബ്രഹാം, രാജേഷ്‌കുമാർ കെ.ടി, സ്വപ്ന എ, അനൂപ് എസ് (വൈസ് പ്രസിഡന്റുമാർ), സുരേഷ് എം എസ്, ജിതിൻ സച്ചിദാനന്ദൻ, രാകേഷ് എം, ചിത്ര ചന്ദ്രൻ (ജോയിന്റ് സെക്രട്ടറിമാർ), ബിജു എം.ആർ (ട്രഷറർ) എന്നിവരടക്കം 24 അംഗ എക്‌സിക്യൂട്ടിവ് കമ്മറ്റിയിയെയും തിരഞ്ഞെടുത്തു.

സമ്മേളനം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടറി എ.വി റസൽ, എൽ.ഡി.എഫ് ജില്ലാ കൺവീനർ പ്രൊഫ.എംടി. ജോസഫ്, സിൻഡിക്കറ്റംഗം അഡ്വ. റെജി സക്കറിയ, എഫ്.എസ്.ഇ.ടി.ഒ സംസ്ഥാന സെക്രട്ടറി എം എ അജിത്കുമാർ, കോൺഫെഡറേഷൻ ഒഫ് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് സെക്രട്ടറി ഹരിലാൽ എന്നിവർ സംസാരിച്ചു. വനിതാ സമ്മേളനം അയിഷാ പോറ്റി ഉദ്ഘാടനം ചെയ്തു. സിൻഡിക്കറ്റ് അംഗം ഡോ.അർ അനിത സംസാരിച്ചു.