പാലാ : പനയ്ക്കപ്പാലത്ത് റോഡിന് ഓട നിർമ്മിച്ച് ജംഗ്ഷനു വീതി കൂട്ടി ഗതാഗത സൗകര്യം മെച്ചപ്പെടുത്താൻ തീരുമാനിച്ചതായി മാണി സി കാപ്പൻ എം.എൽ.എ അറിയിച്ചു. നാട്ടുകാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം എം.എൽ.എ പൊതുമരാമത്ത് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ബി സി ഓവർ ലേ ജോലികൾ ഈ ഭാഗത്തു പൂർത്തീകരിച്ചു വരികയാണ്. തലപ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥ്, ജില്ലാ പഞ്ചായത്ത് മെമ്പർ ഷോൺ ജോർജ്, സജി ജോസഫ്, ആർ പ്രേംജി, വിനോദ് വേരനാനി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.