കോട്ടയം : കൊവിഡ് കാലത്ത് വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി ജില്ലയിലെ 869 സർക്കാർ, എയ്ഡഡ് സ്‌കൂളുകൾക്ക് ജില്ലാപഞ്ചായത്ത് നൽകുന്ന കൊവിഡ് പ്രതിരോധ കിറ്റിന്റെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി വിദ്യാഭ്യാസ ഉപഡയറക്ടർ എൻ. സുജയയ്ക്ക് നൽകി നിർവഹിച്ചു. നെസ്‌ലേ ഇന്ത്യ ലിമിറ്റഡുമായി സഹകരിച്ച് ജില്ലയിലെ സ്‌കൂളുകൾക്കായി 40,000 എൻ 95 മാസ്‌ക്കുകൾ, 500 തെർമൽ സ്‌കാനറുകൾ, 500 മില്ലീലിറ്ററിന്റെ 2000 സാനിറ്റൈസർ യൂണിറ്റുകൾ, 100 പൾസ് ഓക്‌സോമീറ്റർ എന്നിവയടങ്ങുന്ന 21 ലക്ഷം രൂപ വിലവരുന്ന കിറ്റാണ് വിതരണം ചെയ്തത്. എം.ഡി സെമിനാരി എച്ച്.എസ്.എസിൽ നടന്ന യോഗത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നെസ്‌ലേ ഇന്ത്യ ലിമിറ്റഡ് റീജണൽ കോർപ്പറേറ്റ് ഓഫീസ് മാനേജർ ജോയി സക്കറിയ ആമുഖ പ്രഭാഷണം നടത്തി. കോട്ടയം നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ മഞ്ജു സുജിത്ത്, ജെസി ഷാജൻ, പി.എസ്.പുഷ്പമണി, ടി.എൻ. ഗിരീഷ്‌കുമാർ, അംഗങ്ങളായ ജോസ് പുത്തൻകാല, പി.എം.മാത്യു, രാധാ വി. നായർ, സുധാ കുര്യൻ, പി.കെ. വൈശാഖ്, കെ.വി. ബിന്ദു, സെക്രട്ടറി ഇൻ ചാർജ് വി. മേരി ജോ, എസ്.എസ്.കെ. ജില്ലാ പ്രോജക്ട് കോഓർഡിനേറ്റർ മാണി ജോസഫ്, ജില്ലാ പ്രോഗ്രോം കോഓർഡിനേറ്റർ കെ.ജെ. പ്രസാദ് എന്നിവർ പ്രസംഗിച്ചു.