വൈക്കം : വൈക്കം എറണാകുളമായി സർവീസ് നടത്തുന്ന അതിവേഗ എ.സി ബോട്ട് വേഗ 120 എറണാകുളം കമാൽകടവിലേക്കു സർവീസിനായി കൊണ്ടുപോയത് അ​റ്റകു​റ്റ പണി നടത്തുന്നതിനു മുന്നോടിയായാണെന്ന് ജലഗതാഗത വകുപ്പ് വൈക്കം സ്റ്റേഷൻ മാസ്റ്റർ കെ.ജി. ആനന്ദൻ അറിയിച്ചു. മൂന്നു വർഷം സർവീസ് പൂർത്തിയാക്കുന്ന ബോട്ട് ഉൾനാടൻ ജലഗതാഗത നിയമപ്രകാരം ഡ്രൈ ഡോക്കിൽ കയ​റ്റി വിശദമായ പരീശോധന നടത്തി സുരക്ഷ ഉറപ്പാക്കണം. മുൻഗണനാക്രമത്തിൽ ബോട്ടുകൾ നന്നാക്കുന്നതിനാൽ ഡ്രൈഡോക്ക് ചെയ്യുന്നതിനു കാലതാമസമുണ്ട്. അതുവരെ കമാൽക്കടവിൽ വേഗ ഷട്ടിൽ സർവീസ് തുടരും. സർവേ നടപടികൾ പൂർത്തികരിച്ച ശേഷം വേഗ വൈക്കത്തു നിന്ന് എറണാകുളത്തേക്ക് സർവീസ് പുനരാരംഭിക്കുമെന്ന് വൈക്കം സ്റ്റേഷൻ മാസ്റ്റർ കെ.ജി.ആനന്ദൻ അറിയിച്ചു.