പാമ്പാടി: ശിവദർശന മഹാദേവ ക്ഷേത്രത്തിലെ 110-ാമത് ഉത്സവത്തോടനുബന്ധിച്ചുള്ള സ്വീകരണ സമ്മേളനവും വിദ്യാഭ്യാസ അവാർഡ് വിതരണവും നടന്നു. സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്‌പൈസസ് ബോർഡ് ചെയർമാൻ എ.ജി തങ്കപ്പൻ മുഖ്യപ്രഭാഷണം നടത്തി. ദേവസ്വം പ്രസിഡന്റ് സി.കെ തങ്കപ്പൻ ശാന്തി അദ്ധ്യക്ഷത വഹിച്ചു. കെ.എസ് ശശി , കെ.എൻ ഷാജിമോൻ, രതീഷ് ജെ. ബാബു, പി. ഹരികുമാർ, രമണി ശശിധരൻ, എം.ആർ സജിത്കുമാർ, എം.എ പുഷ്പൻ, സോഫി വാസുദേവൻ, ബിന്ദു റജിക്കുട്ടൻ, വി.കെ ശ്രീആനന്ദ് തുടങ്ങിയവർ പങ്കെടുത്തു.