ചങ്ങനാശേരി: നവഹരിതം ചാലക്കുടിയും ഗോൾഡൻജാക്ക് (നാച്ചുറൽ പ്രോഡ്ര്രക്) എക്‌സ് സർവീസ്‌മെൻ ചാലക്കുടിയും ചേർന്നു നടത്തുന്ന ചക്കമഹോത്സവം നാളെ മുതൽ ജനുവരി അഞ്ച് വരെ ചങ്ങനാശേരിയിൽ നടക്കും. നമ്പർ 2 പ്രൈവറ്റ് ബസ് സ്റ്റാന്റിൽ ആരംഭിക്കുന്ന ചക്കവീടിന്റെ ഉദ്ഘാടനം നാളെ രാവിലെ 10.30ന് നഗരസഭ ചെയർപേഴ്‌സൺ സന്ധ്യാമനോജും ആദ്യ വില്പന നഗരസഭാ പതിപക്ഷ നേതാവ് കൃഷ്ണകുമാരി രാജശേഖരനും നിർവഹിക്കും. ചക്കയിൽ നിന്നുള്ള ഉത്പന്നങ്ങളായ ചക്ക സ്‌ക്വാഷ്, ചക്കവരട്ടി, ചക്ക ചമ്മന്തിപൊടി, ചക്കഹൽവ, ചക്കപുട്ടുപൊടി, ചക്ക ജാം, ചക്ക പപ്പടം, നെല്ലിക്ക കാന്താരി, ചക്കപായസം, ചക്ക ഉണ്ണിയപ്പം എന്നിവയുടെ വില്പന മേളയിൽ നടക്കും.ഒന്നരവർഷം കൊണ്ട് കായ്ക്കുന്ന വിയറ്റ്‌നാം സൂപ്പർ ഏർളി, വിയറ്റ്‌നാം റോഡ്, ആയൂർജാക്ക്, പ്ലാവിൻ തൈകളും നിരവധി പൂച്ചെടി വിത്തിനങ്ങളും, കാർഷിക ഉപകരണങ്ങളും ചക്കവീടിന്റെ പ്രത്യേകതയാണ്.