കുറുപ്പന്തറ: ഓമല്ലൂർ അഖില കേരള വിശ്വകർമ്മ മഹാസഭ 133ാം നമ്പർ ശാഖയുടെ വാർഷിക സമ്മേളനവും വിദ്യാഭ്യാസ അവാർഡ്ദാനവും തിരഞ്ഞെടുപ്പും ഇന്ന് ശാഖാ മന്ദിരത്തിൽ നടക്കും. 10ന് പ്രതിനിധി സമ്മേളനം സഭാ കൗൺസിലർ എൻ. കരുണാകരനാചാരി ഉദ്ഘാടനം ചെയ്യും.യൂണിയൻ സെക്രട്ടറി എസ്. കൃഷ്ണൻ അദ്ധ്യക്ഷതവഹിക്കും. ഉച്ചയ്ക്ക് 12.15ന് യുവജനസംഘം പ്രതിനിധി സമ്മേളനം. രണ്ടിന് പൊതുസമ്മേളനം മാഞ്ഞൂർ പഞ്ചാത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് വി.കെ. സോമൻ അദ്ധ്യക്ഷതവഹിക്കും. സഭാ ബോർഡ് മെമ്പർ എം.കെ. സോമശേഖരൻ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് വിദ്യാഭ്യാസ അവാർഡ്ദാനം.