കോട്ടയം : സഹകരണ വിദ്യാഭ്യാസ മേഖലയെയും അദ്ധ്യാപകരെയും സംരക്ഷിക്കാൻ സർക്കാരിന്റെ പിന്തുണയുണ്ടാകുമെന്ന് സഹകരണ-രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ വാസവൻ പറഞ്ഞു. സഹകരണ കോളേജുകളുടെ സംസ്ഥാന കൺവെൻഷൻ കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആൾ കേരള കോ-ഓപ്പ്.കോളേജ് അസോസിയേഷൻ പ്രസിഡന്റ് എം.അബ്ദുൾ കരിം അദ്ധ്യക്ഷനായി. കോട്ടയം കോ-ഓപ്പ്. കോളേജ് പ്രസിഡന്റ് അഡ്വ. കെ.അനിൽകുമാർ, പി.ജി. രാംദാസ്, കെ.കെ. സെയ്തലവി, എം.എൻ. ഗോപാലകൃഷ്ണൻ നായർ, കെ.പി. ദയാനന്ദൻ, ഇ.കെ.രാജേഷ്, വി. രഘുകുമാർ, സാജൻമാർക്കോസ് എന്നിവർ പ്രസംഗിച്ചു. എം.അബ്ദുൾ കരിം (പ്രസിഡന്റ്), രാജേഷ്.ഇ.കെ.(വൈസ് പ്രസിഡന്റ്), പി.ജി. രാംദാസ് (ജനറൽ സെക്രട്ടറി), എം.എൻ.ഗോപാലകൃഷണൻ നായർ, സി. അബദുൾ റഹിമാൻ കുട്ടി (ജോയിൻ്റ് സെക്രട്ടറിമാർ), കെ.പി. ദയാനന്ദൻ (ട്രഷറർ) എന്നിവർ ഭാരവാഹികളായി 21 അംഗ സംസ്ഥാന അഡ്ഹോക്ക് കമ്മിറ്റിയെ തെരഞ്ഞെടുത്തു.