അടിമാലി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം ശല്യപ്പെടുത്തുകയും അപമര്യാദയായി പെരുമാറുകയും ചെയ്തെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. അടിമാലി മന്നാങ്കാല മേസ്രകത്ത് ബിബിനാണ് (32) അടിമാലി പൊലീസിന്റെ പിടിയിലായത്. പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.