കോട്ടയം : വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിച്ചതിന് നാഗമ്പടത്തെ പക്കാ പഞ്ചാബി റസ്റ്റോറന്റ് , വൈക്കം വിജയ ജനകീയ ഹോട്ടൽ എന്നിവ അടച്ചു പൂട്ടിയതായി കോട്ടയം ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു. ഭക്ഷ്യസുരക്ഷ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച ഈരാറ്റുപേട്ടയിലെ ഒരു ഇറച്ചിക്കടയുടെ പ്രവർത്തനവും നിർത്തിവയ്പിച്ചു. ജില്ലയിൽ കഴിഞ്ഞ മാസം 261 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 56 സ്റ്റാറ്റ്യൂട്ടറി സാമ്പിളുകളും 90 സർവെയിലൻസ് സാമ്പിളുകളും ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം അനുസരിച്ച് സുരക്ഷിതമല്ലെന്ന് കണ്ടെത്തിയ ഭക്ഷ്യോത്പന്നങ്ങളും പിൻവലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.