മാന്നാനം : എസ്.എൻ.ഡി.പി യോഗം 39-ാം നമ്പർ മാന്നാനം ശാഖയിലെ ആർ.ശങ്കർ സ്മാരക കുടുംബയോഗം ഇന്ന് ഉച്ചക്കഴിഞ്ഞ് 1.30ന് അമ്മഞ്ചേരി നാരായണ വിലാസം രാജമ്മ നാരായണന്റെ ഭവനത്തിൽ നടക്കും. കെ.സജീവ് കുമാർ ഉഷാസദനം യോഗം ഉദ്ഘാടനം ചെയ്യും. കുടുംബയോഗം കൺവീനർ പി.പി സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിക്കും. ശാഖാ സെക്രട്ടറി എൻ.കെ മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തും. യോഗത്തിൽ ശാഖാ കമ്മിറ്റി അംഗം ശാന്തമ്മ കൃഷ്ണൻ, ബ്രജീഷ് നാരായണൻ, രാജേഷ് പൊന്മല, ഷിലാ സാബു, പി.ജി ശശീന്ദ്രൻ, സുകുമാരൻ തട്ടാടത്ത്, ഗീതാ പ്രസാദ്, വിനീത ദിനേശൻ, എം.കെ ശശിധരൻ, സുലോചന ശശി, രോഷ്ണി ഷാജി, എം.കെ ചന്ദ്രൻ, ബാബു പൊന്നപ്പൻ, കെ.ജി പ്രസാദ്, അജിതാ മുരളി, സുനിതാ വിജയൻ എന്നിവർ പങ്കെടുക്കും.