കോട്ടയം : കോട്ടയം നഗരസഭ പരിധിയിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും നഗരസഭയുടെ ആഭിമുഖ്യത്തിൽ ആദരിക്കും. ഇന്ന് ഉച്ചക്കഴിഞ്ഞ് രണ്ടിന് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന പരിപാടി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിക്കും. ബി.ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തും. മികച്ച അദ്ധ്യാപകനുള്ള സംസ്ഥാന അവാർഡ് നേടിയ രതീഷ് ജെ. ബാബുവിനെ ആദരിക്കും. ബിന്ദു സന്തോഷ് കുമാർ, സിന്ധു ജയകുമാർ, എൻ.എൻ വിനോദ്, ഡോ.പി.ആർ.സോന, അഡ്വ.ഷീജ അനിൽ, എം.പി സന്തോഷ് കുമാർ, റ്റി.ആർ അനിൽകുമാർ എന്നിവർ പങ്കെടുക്കും. കെ.ശങ്കരൻ സ്വാഗതവും അനില അനില വർഗീസ് നന്ദിയും പറയും.