
ഏറ്റുമാനൂർ : കാർ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സംക്രാന്തി കുമ്പളത്തിൽ ഏബ്രഹാം ഫിലിപ്പിന്റെ (സണ്ണി) ഭാര്യ ഷീമോൾ (44) മരിച്ചു. ഇക്കഴിഞ്ഞ എട്ടിന് രാവിലെ പഴയ എം.സി റോഡിൽ നൂറ്റിയൊന്ന് കവലയ്ക്കും പാറോലിക്കൽ ജംഗ്ഷനും ഇടയിലാണ് അപകടം. കോതമംഗലം നെല്ലിക്കുഴി പുള്ള മംഗലത്ത് പരേതനായ യുയാക്കിയുടേയും കുഞ്ഞമ്മയുടേയും മകളാണ്. മക്കൾ: അലക്‌സ്, അന്ന. സഹോദരൻ: ഷാമോൻ. സംസ്‌കാരം നടത്തി.