വൈക്കം : സത്യഗ്രഹ മെമ്മോറിയൽ ശ്രീനാരായണ എൽ.പി സ്‌കൂളിന്റെ 56-ാമത് വാർഷികാഘോഷത്തിന്റെ ഭാഗമായി ആശ്രമം ഫെസ്റ്റ് 'മഴവിൽ 2021' നടത്തി. ഓൺലൈനായി കലാമത്സരങ്ങൾ നടത്തിയതിന്റെ ഫലപ്രഖ്യാപനവും മികച്ച പ്രകടനം കാഴ്ചവച്ചവർക്കുള്ള അവാർഡും 2021 ലെ എൽ.എസ്.എസ് വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും ചടങ്ങിൽ നടത്തി. നഗരസഭ ചെയർപേഴ്‌സൺ രേണുകാ രതീഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് നിഷ ജനാർദ്ധനൻ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ പി ടി ജിനീഷ് മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ലേഖാ ശ്രീകുമാർ എൽ.എസ്.എസ് വിജയികളെ ആദരിച്ചു. ഹയർസെക്കൻഡറി വിഭാഗം പ്രിൻസിപ്പൽമാരായ ഷാജി ടി കുരുവിള, എ ജ്യോതി, പ്രഥമാദ്ധ്യാപിക പി.ആർ.ബിജി, കെ.എ.സ്റ്റാലിൻകുമാർ, ധന്യ ഷിജു, പി.ജോസഫ്, സുജ രാജൻ, പി.എസ്.പ്രതീഷ്, എസ്.അജുമോൻ, എസ്.ഷാനവാസ്, കാർത്തിക് വിപിൻ, കെ.ടി.പ്രതീഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു.