വൈക്കം : എസ്.എൻ.ഡി.പി യോഗം 127-ാം നമ്പർ പടിഞ്ഞാറെക്കര ശാഖയുടെ കീഴിലുള്ള തുറവേലിക്കുന്ന് ധ്രുവപുരം ശ്രീമഹാദേവക്ഷേത്രത്തിന്റെ പുനർനിർമ്മാണത്തിന്റെ ശിലാസ്ഥാപനം ക്ഷേത്രം തന്ത്രി ഉപേന്ദ്രനും, യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷും ക്ഷേത്രഭാരവാഹികളും ചേർന്ന് നിർവഹിച്ചു. പൗരാണിക ശൈലിയിൽ നിർമ്മിക്കുന്ന ക്ഷേത്രത്തിന് രണ്ടരക്കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നത്. ശാഖാ പ്രസിഡന്റ് ആനന്ദരാജൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ജി.രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് വി.എൻ.റെജി, യൂണിയൻ കൗൺസിലർ സെൻ സുഗുണൻ, വനിതാസംഘം പ്രസിഡന്റ് സിനി രവി, സെക്രട്ടറി ദിവ്യ ബിജു എന്നിവർ പങ്കെടുത്തു.