വൈക്കം: ബ്രഹ്മമംഗലം ഹയർസെക്കൻഡറി സ്‌കൂളിൽ നിർമ്മിച്ച വോളിബാൾ കോർട്ടുകളും സംസ്ഥാന മിനി വോളിബാൾ സൗത്ത് സോൺ ചാമ്പ്യൻഷിപ്പും അർജുന അവാർഡ് ജേതാവ് ഒളിമ്പ്യൻ ബിനു ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ വി.പി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മുൻ ഇന്ത്യൻ വോളിബാൾ ക്യാപ്റ്റൻ എസ്.എ.മധു, വൈക്കം ഡിവൈ.എസ്.പി എ.ജെ.തോമസ്, സംസ്ഥാന വോളിബാൾ അസോസിയേഷൻ പ്രസിഡന്റ് ഡോ സണ്ണി വി.സക്കറിയ, വാർഡ് മെമ്പർ രാഗിണി ഗോപി, പി.ടി.എ പ്രസിഡന്റ് എസ്. ജയപ്രകാശ്, വോളിബോൾഅസോസിയേഷൻ എക്‌സക്യൂട്ടീവ് വൈസ് പ്രസിഡന്റ് എസ്.ഡി.സുരേഷ് ബാബു തുടങ്ങിയവർ പ്രസംഗിച്ചു. ഹെഡ്മിസ്‌ട്രസ് ജയശ്രീ സ്വാഗതവും പി.ജി.ശാർങ്ധരൻ, നന്ദിയും പറഞ്ഞു.