വൈക്കം : പൊലീസ് പെൻഷണേഴ്‌സ് വെൽഫെയർ അസോസിയേഷൻ വൈക്കം മേഖല സമ്മേളനം സി.ഐ കെ.ജി.കൃഷ്ണൻപോറ്റി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എം.കെ.അപ്പു അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി എം.കെ.രാജൻ, അസോസിയേഷൻ മുൻ സംസ്ഥാന സെക്രട്ടറി റ്റി.എൻ.ഹനീഫ, ജില്ലാ പ്രസിഡന്റ് ജോണി മാത്യു, ജില്ലാ സെക്രട്ടറി ആർ.രവികുമാർ, സംസ്ഥാന സമിതി അംഗം പി.ഡി.ഉണ്ണി, ജില്ലാ ട്രഷറർ പി.ജി. വിജയകുമാർ, ജനറൽ കൺവീനർ കെ.എൻ.രമേശൻ, വി.രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. പുതിയ ഭരണസമിതിയിലേക്ക് എം കെ അപ്പു (പ്രസിഡന്റ് ), എം.കെ.രാജൻ (സെക്രട്ടറി), വി.രാമചന്ദ്രൻ (വൈസ് പ്രസിഡന്റ് ), കെ. എൻ.രമേശൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.