വൈക്കം : എം.പിമാരെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിക്കുക, ജനാധിപത്യത്തെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തി എ.ഐ.വൈ.എഫ് നേതൃത്വത്തിൽ ഐക്യദാർഢ്യ സമരം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. എസ്.പി സുജിത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജിൽജിത്ത് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സജീവ് ബി ഹരൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി.ബാബുരാജ്, ഐ.എ.എൽ ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ പ്രസന്നൻ, മഹിളാസംഘം മണ്ഡലം വൈസ് പ്രസിഡന്റ് പി.ആർ.രജനി, എ.ഐ.ടി.യു.സി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം ഡി. രഞ്ജിത് കുമാർ, സംസ്ഥാന കമ്മിറ്റി അംഗം കെ.വി.സുമ, മണ്ഡലം പ്രസിഡന്റ് ഡി.ബാബു, സെക്രട്ടറി പി.എസ്.പുഷ്‌കരൻ, എ.ഐ.വൈ.എഫ് മണ്ഡലം വൈസ് പ്രസിഡന്റ് വി.ടി.മനീഷ്, ജോയിന്റ് സെക്രട്ടറിമാരായ അഖിൽ, വൈശാഖ് പ്രദീപൻ എന്നിവർ സംസാരിച്ചു.