വൈക്കം : എസ്.എൻ.ഡി.പി യോഗം 1184ാം നമ്പർ വൈക്കം ടൗൺ നോർത്ത് ശാഖാ വാർഷിക പൊതുയോഗം യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എം.പി.സെൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ പ്രസിഡന്റ് കെ.നാരായണൻ, സെക്രട്ടറി കെ.ഡി ഉണ്ണിക്കൃഷ്ണൻ, യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.പി സന്തോഷ്, നഗരസഭ കൗൺസിലർ അശോകൻ വെള്ളവേലി, നഗരസഭ മുൻ ചെയർമാൻ ബിജു വി കണ്ണേഴത്ത്, ഡോ. ശശിധരൻ ഹരിത, വനിതസംഘം പ്രസിഡന്റ് ഗീത രതീശൻ, സെക്രട്ടറി ഷൈമോൾ സജീവ്, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് അർജ്ജുൻ കൈലാസം, സെക്രട്ടറി മഹേഷ് തോട്ടായപ്പള്ളി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ബിജു വി. കണ്ണേഴത്ത് (പ്രസിഡന്റ്), നീലാംബരൻ വെണ്ണായപ്പള്ളി (വൈസ് പ്രസി.), കെ.ഡി.ഉണ്ണി (സെക്രട്ടറി), അശോകൻ വെള്ളവേലി, പ്രകാശൻ പടിക്കപ്പറമ്പ്, ജഗദീഷ് അക്ഷര, രമണൻ പുളിക്കിത്തറ, ചന്ദ്രബാബു എഴുകണ്ടയിൽ, ഗോപി നമ്പിത്താനം, ശശിധരൻ ഹരിത, പ്രദീപ് മൂലക്കാട്, പ്രദീപ് നാടികുന്നേൽ, നിർമ്മല ഷാജി ചട്ടഗ്ഗേരി (കമ്മിറ്റിയംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.