കിടങ്ങൂർ: കേരള യൂത്ത്ഫ്രണ്ട് (എം) കിടങ്ങൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 'നൽകാം ജീവന്റെ തുള്ളികൾ' എന്ന പേരിൽ ബ്ലഡ് ഡോണേഴ്‌സ് ഡയറക്ടറി പ്രകാശനം തോമസ് ചാഴികാടൻ എം.പി നിർവഹിച്ചു. കേരള കോൺഗ്രസ് (എം) കൂടല്ലൂർ ഓഫീസിൽ നടന്ന യോഗത്തിൽ കിടങ്ങൂർ യൂത്ത് ഫ്രണ്ട് (എം) മണ്ഡലം പ്രസിഡന്റ് ലിജു ജോസഫ് മേക്കാട്ടേൽ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് ഇൻചാർജ് എൽബി അഗസ്റ്റിൻ,
യൂത്ത് ഫ്രണ്ട് (എം) മണ്ഡലം സെക്രട്ടറി ജിൻസ് ജോയ്, ഭാരവാഹികളായ നന്ദു ഗോപാൽ, അഖിൽ ദേവ്, ഷാജൻ മാത്യു, കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ സെക്രട്ടറി പ്രദീപ് വലിയപറമ്പിൽ, മണ്ഡലം പ്രസിഡന്റ് ബോബി കീക്കോലിൽ, ജോസഫ് പുറത്തേൽ,വാർഡ് മെമ്പർ റ്റിനാ മാളിയേക്കൽ, പി.കെ രാജു തുടങ്ങിയവർ പ്രസംഗിച്ചു.