പാലാ: കിഴതടിയൂർ സർവീസ് സഹകരണ ബാങ്ക് ഏർപ്പെടുത്തിയിട്ടുള്ള മഹാകവി പാലാ പുരസ്‌കാര സമർപ്പണം 23ന് ഉച്ചയ്ക്ക് 3ന് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് പ്രസിഡന്റ് ജോർജ്ജ് സി കാപ്പൻ അറിയിച്ചു.അഡ്വ. ജോർജ്ജ് സി. കാപ്പന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ മന്ത്രി വി.എൻ വാസവൻ, ആലങ്കോട് ലീലാകൃഷ്ണന് പുരസ്‌കാരം സമർപ്പിക്കും. സുകുമാരൻ പെരുമ്പ്രായിൽ മഹാകവി പാലാ അനുസ്മരണ പ്രഭാഷണം നടത്തും. നൈസ് മോൾ സ്‌കറിയ മഹാകവിയുടെ ജീവിതരേഖ അവതരിപ്പിക്കും. രവി പുലയന്നൂർ പ്രശസ്തിപത്രം വായിക്കും. സമ്മേളനത്തോടനുബന്ധിച്ച് ഗുരുജനങ്ങളെ പാലാ നഗരസഭ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര ആദരിക്കും. സാംജി ടി.വി പുരം, ലാലിച്ചൻ ജോർജ്ജ്, ബാബു കെ. ജോർജ്ജ്, പ്രൊഫ.സതീശ് ചൊള്ളാനി, രഞ്ജിത്ത് മീനാഭവൻ, രവി പാലാ, അഡ്വ. തോമസ് വി.റ്റി., എം.എസ് ശശിധരൻ നായർ തുടങ്ങിയവർ ആശംസകൾ നേരും. പ്രൊഫ. ആർ.എസ്. വർമ്മജി, ചാക്കോ സി. പൊരിയത്ത് എന്നിവരെ സമ്മേളനത്തിൽ ആദരിക്കും.