പാലാ: പൊതുസമൂഹത്തിന്റെ നന്മയ്ക്കുകൂടി സഹായകമാകുന്ന രീതിയിൽ സമുദായപ്രവർത്തനം ശക്തിപ്പെടുത്തണമെന്ന് എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയംഗം രാമപുരം സി.റ്റി രാജൻ പറഞ്ഞു. പാലാ തെക്കേക്കര 3386ാം നമ്പർ എസ്.എൻ.ഡി.പി ശാഖയുടെ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാഖയുടെ പുതിയ ഭാരവാഹികളായി ജയകുമാർ അരീപ്പറമ്പിൽ (പ്രസിഡന്റ്), ജോഷി പരമല (വൈസ് പ്രസിഡന്റ്), ഷിബു കല്ലറയ്ക്കൽ (സെക്രട്ടറി) എന്നിവരുൾപ്പെട്ട പത്തംഗ കമ്മറ്റിയെയും തെരഞ്ഞെടുത്തു.