പാലാ: പുലിയന്നൂർ ശ്രീകുരുംബക്കാവിലെ മണ്ഡല സമാപന ഉത്സവം ഇന്ന് തുടങ്ങും. രാവിലെ 5ന് ഗണപതിഹോമം, വൈകിട്ട് 6 ന് ദീപാരാധന, ഭജന. തുടർന്ന് പുലിയന്നൂർ കാണിക്കമണ്ഡപത്തിൽ ദീപക്കാഴ്ച. 8ന് തോറ്റംപാട്ട് ആരംഭിക്കും. 9.30 ന് ഇറക്കി എഴുന്നള്ളത്ത്, 10.30ന് കളംപൂജ. നാളെ മുതൽ 23 വരെ തീയതികളിൽ രാവിലെ 4.30 ന് ഗണപതിഹോമം, 7ന് ദേവീഭാഗവത പാരായണം, ഉച്ചയ്ക്ക് 1 ന് ക്ഷേത്രനടയിൽ താലപ്പൊലി, രാത്രി 9ന് എഴുന്നള്ളത്ത്, കളംപൂജ, താലപ്പൊലി. 24ന് ഉച്ചയ്ക്ക് 1ന് ഊരുവലത്ത് എഴുന്നള്ളത്ത്, വൈകിട്ട് 6ന് ദീപാരാധന, ഭജന, 9ന് കളംപൂജ, താലപ്പൊലി എഴുന്നള്ളത്ത്. 25ന് രാവിലെ 8 മുതൽ ഭക്തിഗാനസുധ, ഉച്ചയ്ക്ക് 1ന് ക്ഷേത്രനടയിൽ താലപ്പൊലി, വൈകിട്ട് 6ന് ഭജന, 9 മുതൽ എഴുന്നള്ളത്ത്, കളംപൂജ, താലപ്പൊലി. 26ന് രാവിലെ 11ന് സർപ്പപൂജ, നൂറുംപാലും കൊടുക്കൽ, ഉച്ചയ്ക്ക് 1ന് കാണിക്കമണ്ഡപത്തിൽ നിന്നും ക്ഷേത്രസന്നിധിയിലേക്ക് താലപ്പൊലി ഘോഷയാത്ര. 3ന് എഴുന്നള്ളത്ത്, 4.30ന് ദേവിയെ മാളികപ്പുറത്തുനിന്ന് ശ്രീകോവിലിലേക്ക് ഇരുത്തുന്ന ചടങ്ങ്, വൈകിട്ട് 5ന് കളത്തിൽ ഗുരുതി തർപ്പണം, രാത്രി 12 ന് വടക്കുപുറത്തു ഗുരുതി. ജനുവരി 1ന് ഉച്ചയ്ക്ക് 1 ന് ക്ഷേത്രനടയിൽ താലപ്പൊലി, വൈകിട്ട് 6 ന് ദീപാരാധന, ഭജന എന്നിവയാണ് പ്രധാന പരിപാടികൾ.