covid

കോട്ടയം: ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായത്തിന് അപേക്ഷിക്കാൻ ഇന്നും നാളെയും താലൂക്ക് ഓഫീസുകളിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. കൊവിഡ് ബാധിച്ച് മരിച്ചതിന്റെ ഔദ്യോഗിക മരണ സർട്ടിഫിക്കറ്റ് ലഭിച്ചവർക്ക് ആധാർ, റേഷൻ കാർഡ്, ബന്ധം തെളിയിക്കുന്ന രേഖ, അവകാശിയുടെ ബാങ്ക് അക്കൗണ്ട് രേഖ എന്നിവ സഹിതം അപേക്ഷിക്കാം. relief.kerala.gov.in എന്ന വെബ് സൈറ്റ് മുഖേന നേരിട്ടും അക്ഷയ കേന്ദ്രങ്ങൾ വഴിയും ഓൺലൈനായി അപേക്ഷ നൽകാം. ധനസഹായത്തിന് അർഹരായ തങ്ങളുടെ വാർഡിലെ ഗുണഭോക്താക്കളെക്കൊണ്ട് ഓൺലൈനായി അപേക്ഷ നൽകിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ മുൻകൈ എടുക്കണമെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു.