dharna

കട്ടപ്പന : സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്രസർക്കാരിന്റെയും റിസർവ് ബാങ്കിന്റെയും നടപടികൾക്കതിരെ ജില്ലാ സഹകരണ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നാളെ കട്ടപ്പന ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ ധർണ നടത്തും. രാവിലെ 11 ന് എം.എം മണി എം.എൽ.എ ഉദ്ഘാടനം ചെയ്യും. സഹകരണ മേഖലയിലെ നേതാക്കൾക്ക് പുറമേ സഹകാരികളും ജീവനക്കാരും ധർണയുടെ ഭാഗമാകും. നേതാക്കളായ കെ.കെ ജയചന്ദ്രൻ, കെ. കെ ശിവരാമൻ, സി പി മാത്യു, ജോസ് പാലത്തിനാൽ, പ്രൊഫ. എം ജെ ജേക്കബ്, വാഴൂർ സോമൻ എം.എൽ.എ, കെ .വി ശശി, ജോയി തോമസ്, റോമിയോ സെബസ്റ്റിയൻ, കെ. ദീപക് എന്നിവർ പങ്കെടുക്കും.