mela

കോട്ടയം: ക്രിസ്മസ് - പുതുവത്സരത്തോടനുബന്ധിച്ച് ജനുവരി അഞ്ചു വരെ സപ്ലൈകോ സംഘടിപ്പിക്കുന്ന ജില്ലാ മേളയ്ക്ക് ഇന്ന് തുടക്കമാകും. കോട്ടയം പി.ഡബ്ല്യൂ.ഡി. ഗസ്റ്റ് ഹൗസിനു സമീപത്തെ കാളിശേരി ഷോപ്പിംഗ് കോപ്ലക്‌സിൽ നടത്തുന്ന മേളയുടെ ഉദ്ഘാടനം വൈകിട്ട് 3 ന് മന്ത്രി വി.എൻ.വാസവൻ നിർവഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ആദ്യ വില്പന നിർവഹിക്കും. നഗരസഭാദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, കൗൺസിലർ എൻ. ജയചന്ദ്രൻ, സപ്ലൈകോ ജനറൽ മാനേജർ സലിംകുമാർ, ജില്ലാ സപ്ലൈ ഓഫീസർ ജലജ ജി.എസ്. റാണി എന്നിവർ പങ്കെടുക്കും.