കോട്ടയം: ട്രാവൻകൂർ സിമന്റ്സിൽ നിന്നു വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ ട്രാവൻകൂർ സിമന്റ്‌സ് മാനേജ്‌മെന്റ് തയാറാകണമെന്നു കോൺഗ്രസ് കോട്ടയം ബ്ലോക്ക് പ്രസിഡന്റ് എസ്.രാജീവ് ആവശ്യപ്പെട്ടു. സിമന്റ്‌സിൽ നിന്നും 2019 മുതൽ വിരമിച്ച ജീവനക്കാരുടെ ഗ്രാറ്റുവിറ്റി, പി.എഫ് ആനൂകൂല്യങ്ങൾ ലഭിക്കുന്നതിനായി റിട്ട.എംപ്ലോയീസ് ഫോറത്തിന്റെ നേതൃത്വത്തിൽ കമ്പനി ഓഫിസിനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റിട്ട.എംപ്ലോയീസ് ഫോറം പ്രസിഡന്റ് ജോൺ പി.ചെറിയാൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. പി.എച്ച് മുഹമ്മദ് ബഷീർ, ജോൺ സി.മാത്യു, സി.പി സുശീലൻ, എസ്.ശിവൻപിള്ള, പി.എസ് സ്‌കറിയ, പി.എം ജോയി, എം.ആർ ജോഷി എന്നിവർ പ്രസംഗിച്ചു.