വിളക്കുമാടം: ശ്രീഭഗവതീ ക്ഷേത്രത്തിൽ മണ്ഡലപൂജാ മഹോത്സവം 24, 25, 26 തീയതികളിൽ നടക്കും. 24ന് രാവിലെ 6.30ന് അഷ്ടദ്രവ്യഗണപതിഹോമം, 7 മുതൽ വിശേഷാൽ പൂജകൾ, വൈകിട്ട് 5.30ന് തോറ്റംപാട്ട്, 6.30ന് ദീപാരാധന, 6.45ന് ആൽത്തറയിൽ നിന്ന് എതിരേല്പ്, 7ന് കളംമായ്ക്കൽ. 26ന് രാവിലെ 5 ന് അഭിഷേകം, മലർനിവേദ്യം, അഷ്ടദ്രവ്യഗണപതിഹോമം, കലംകരിക്കൽ വഴിപാട് 9ന് ശ്രീബലി എഴുന്നള്ളത്ത്, വൈകിട്ട് 5ന് കാഴ്ചശ്രീബലി, രാത്രി 9ന് നൃത്തസന്ധ്യ, 11ന് വിളക്കിനെഴുന്നള്ളത്ത്, വടക്കേനടയിൽ ഗുരുതി, കളംമായ്ക്കൽ എന്നിവയാണ് പ്രധാന പരിപാടികൾ.