a

കുമരകം : പുതിയകാവ് ദേവീക്ഷേത്രത്തിൽ ധനുമാസത്തിലെ തിരുവാതിര ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി ഉറക്കമൊഴിയല്‍, പാതിരാപ്പൂചുടല്‍, തിരുവാതിരകളി, തിരുവാതിര പുഴുക്ക് തുടങ്ങിയ ചടങ്ങുകൾ നടന്നു.രാത്രി ആരംഭിച്ച ആഘോഷങ്ങൾ പുലർച്ചെയാണ് അവസാനിച്ചത്. കുമരകം എൻ എസ് എസ് 644-ാം നമ്പർ കരയോഗത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ശ്രീ രാജരാജേശ്വരി മഹിള സമാജത്തിന്റെയും വനിതാസംഘങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിലായിരുന്നു തിരുവാതിരകളി ഉൾപ്പെടെയുള്ള ചടങ്ങുകൾ നടന്നത്.