കുറവിലങ്ങാട്: കൃഷിഭവൻ, ജില്ലാ സഞ്ചരിക്കുന്ന മണ്ണുപരിശോധനാ കേന്ദ്രം കോഴ എന്നിവയുടെ സഹകരണത്തോടെ കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് 10, 11 വാർഡുകളിലെ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ മണ്ണ് പരിശോധനയും , ബോധവത്കരണ ക്ലാസും 22ന് രാവിലെ 10 മുതൽ കളത്തൂർ പാപ്പച്ചി പീടിക ആർ.പി.എസിൽ നടക്കും.. ആദ്യം ലഭിക്കുന്ന 30 സാമ്പിളുകളുടെ ഫലം പരിശോധനാ ദിവസം തന്നെ നൽകും.ശേഷിക്കുന്ന സാമ്പിളുകൾ പരിശോധിച്ച് റിസൽറ്റ് ലഭ്യമാക്കും. സാമ്പിളിനോടൊപ്പം കർഷകന്റെ പേര്, വിലാസം, കൃഷിയിടത്തിന്റെ വിസ്തീർണം, സർവേ നം, ചെയ്യാനുദ്ദേശിക്കുന്ന കൃഷിയുടെ വിവരങ്ങൾ എന്നിവ നൽകണം.