തലനാട് : എസ്.എൻ.ഡി.പി യോഗം 853ാം നമ്പർ തലനാട് ശാഖയിൽ നിന്ന് ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികളെ തലനാട് ശാഖ ആദരിച്ചു. തലനാട് ശാഖാ പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം തലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോളി ഷാജി മുഖ്യപ്രഭാഷണം നടത്തി. സി കെ.ബാബു, ഓമന ഗോപിനാഥൻ, എ.എം മോഹനൻ , കെ.ആർ സജി, ബിജു, രാജൻ എന്നിവർ സംസാരിച്ചു. ശാഖാ വൈസ് പ്രസിഡന്റ് എ.ആർ ലെനിൻമോൻ സ്വാഗതവും സെക്രട്ടറി പി.ആർ കുമാരൻ നന്ദിയും പറഞ്ഞു.