പൊൻകുന്നം: ചെങ്കൽ എയ്ഞ്ചൽ വില്ലേജ് ആശാനിലയിൽ സ്‌പെഷ്യൽ സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കുവേണ്ടി സാന്റാ ക്ലോസ് മത്സരവും ക്രിസ്തുമസ് ആഘോഷവും ഇന്ന് രാവിലെ 10.30ന് നടക്കും. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ ഡയറക്ടർ ഫാ. റോയി മാത്യു വടക്കേൽ അദ്ധ്യക്ഷനാകും. സമ്മേളനം ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ടി.എൻ. ഗിരീഷ്‌കുമാർ ഉദ്ഘാടനം ചെയ്യും. ക്രിസ്തുമസ് സന്ദേശവും മത്സരവിജയികൾക്കുള്ള സമ്മാനദാനവും കാഞ്ഞിരപ്പള്ളി രൂപതാ സിഞ്ചെല്ലൂസ് റവ. ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കൽ നിർവഹിക്കും.