
കോട്ടയം: രണ്ടു രാഷ്ട്രീയ കൊലപാതകങ്ങൾ ആലപ്പുഴയിൽ നടന്നത് അപലപനീയവും ദു:ഖകരവുമാണന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് പറഞ്ഞു. കോട്ടയത്ത് നടന്ന കേരളാ കോൺഗ്രസ് നേതൃയോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കുറ്റവാളികളെയും പിന്നിൽ പ്രവർത്തിച്ചവരെയും പിടികൂടാൻ നടപടി ഉണ്ടാകണം. സമാധാനാന്തരീക്ഷത്തിന് ഭീഷണിയാണ് ഇതുപോലുള്ള കൊലപാതകങ്ങൾ. ഇതിനെ അടിച്ചമർത്തണം. പി.സി തോമസ് ,മോൻസ് ജോസഫ് , ജോയി ഏബ്രഹാം ,കെ.ഫ്രാൻസിസ് ജോർജ് ,ജോണി നെല്ലൂർ. വക്കച്ചൻ മറ്റത്തിൽ , മാത്യു സ്റ്റീഫൻ , എം.പി.പോളി, ഇ.ജെ.അഗസ്തി, സജി മഞ്ഞക്കടമ്പിൽ, അറക്കൽ ബാലകൃഷ്ണപിള്ള, കൊട്ടാരക്കര പൊന്നച്ചൻ എന്നിവർ പ്രസംഗിച്ചു.