coop

കോട്ടയം: സഹകരണ സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10 ന് കോട്ടയം ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ നടക്കുന്ന മാർച്ചും ധർണ്ണയും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം. എൽ.എ ഉദ്ഘാടനം ചെയ്യും . കോട്ടയം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ.എം.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. രാവിലെ 9.30 ന് പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നും സഹകരണ സംരക്ഷണ ജാഥ പുറപ്പെടും. കെ.എം.രാധാകൃഷ്ണൻ, ജോഷി ഫിലിപ്പ്, ഫിലിപ്പ് കുഴികുളം, കെ.ജയകൃഷ്ണൻ, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻമാരായ അഡ്വ.സതീഷ് ചന്ദ്രൻ നായർ, അഡ്വ. ജോസഫ് ഫിലിപ്പ്, ജോൺസൺ പുളിക്കിയിൽ തുടങ്ങിയവർ നേതൃത്വം നൽകും.