കോട്ടയം: തിരുവാർപ്പ് ഗവൺമെന്റ് ഐ.ടി.ഐയിൽ എംപ്ലോയബിലിറ്റി സ്‌കിൽ ഇൻസ്ട്രക്ടർ തസ്തികയിലേക്കുള്ള താത്കാലിക ഒഴിവിലേക്ക് പാർട്ട് ടൈം ഗസ്റ്റ് ഇൻസ്ട്രക്റ്ററെ നിയമിക്കുന്നു. ബി.ബി.എ, എം.ബി.എ. ബിരുദവും, രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഇക്കണോമിക്‌സ്, സോഷ്യോളജി, സോഷ്യൽ വെൽഫയർ എന്നിവയിൽ ബിരുദവുമാണ് യോഗ്യത. താല്പര്യമുള്ളവർ വയസ്, യോഗ്യത പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഇന്ന് രാവിലെ 10.30 ന് ഐ.ടി.ഐ ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 0481 2380404.