
കോട്ടയം: സംസ്ഥാന സർക്കാർ ഏറ്റെടുത്ത വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്ട്‌സ് ജനുവരിയിൽ തുറന്നു പ്രവർത്തിക്കുന്നതിനു മുന്നോടിയായി വ്യവസായ മന്ത്രി പി. രാജീവ് ഇന്ന് രാവിലെ 8.30ന് പ്ലാന്റ് സന്ദർശിക്കും. തുടർന്ന് വെള്ളൂർ കാമ്പസിൽ നടക്കുന്ന കേരളാ റബർ ലിമിറ്റഡ് ബോർഡ് യോഗത്തിൽ പങ്കെടുക്കും. ശേഷം, 11.30ന് പ്രവർത്തനം പുനരാരംഭിച്ച കോട്ടയം ടെക്സ്റ്റയിൽസും സന്ദർശിച്ച് ഉദ്യോഗസ്ഥ അവലോകനയോഗം ചേരും.
ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിൽ സമർപ്പിച്ച റസല്യൂഷൻ പ്‌ളാൻ പ്രകാരം തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നൽകുന്നതിനുൾപ്പെടെയുള്ള 145.60 കോടി രൂപയുടെ ബാദ്ധ്യത തീർത്താണ് കേന്ദ്രസർക്കാരിൽ നിന്ന് കേരളം എച്ച്.എൻ.എൽ ഏറ്റെടുത്തത്.