
കോട്ടയം: കേരളാ ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടേഴ്‌സ് യൂണിയൻ ജില്ലാ സമ്മേളനം ഇന്ന് 10.30 ന് തിരുനക്കര ബാങ്ക് എപ്ലോയീസ് ഹാളിൽ നടക്കും. ജില്ലാ സെക്രട്ടറി സി.കെ ശശിധരൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് കെ.പി എൽസൺ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി റ്റി. അരവിന്ദൻപിള്ള റിപ്പോർട്ട് അവതരിപ്പിക്കും. എൻ.സി അരുൺചന്ദ്, സിജി ഏബ്രഹാം, ആർ.രാജു, റ്റി.എൻ വിൻസോ, ഷൈജു കെ. ജോർജ്, പി.എൻ ജയപ്രകാശ്, കെ.ബി ബിജുക്കുട്ടി, ആർ. മനോജ്കുമാർ, എം.കെ പ്രകാശ്, എ.സി രാജേഷ്, എസ്. കൃഷ്ണകുമാരി, ആർ. ജയലക്ഷ്മി, ഒ. അജിത തുടങ്ങിയവർ പങ്കെടുക്കും.