വൈക്കം : സുഗതകുമാരിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് 23 ന് വൈകിട്ട് 4ന് ഇന്ദിരാജി പരിസ്ഥിതി സമിതിയുടെ ആഭിമുഖ്യത്തിൽ വൈക്കം സത്യഗ്രഹ മെമ്മോറിയൽ ഹാളിന് മുമ്പിലുള്ള നെല്ലിമര ചുവട്ടിൽ അനുസ്മരണവും കാവ്യസന്ധ്യയും സംഘടിപ്പിക്കും. സമിതി പ്രസിഡന്റ് ഇടവട്ടം ജയകുമാർ അദ്ധ്യക്ഷത വഹിക്കും. ചലച്ചിത്ര ഗാനരചയിതാവും കുമാരനാശാൻ സ്മാരക ചെയർമാനുമായ രാജീവ് ആലുങ്കൽ ഉദ്ഘാടനം ചെയ്യും. ജില്ലാടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്കു വേണ്ടി നടത്തിയ ഉപന്യാസ മത്സരം, കവിതാപാരായണം വിജയികൾക്ക് വൈക്കം നഗരസഭ ചെയർപേഴ്സൺ രേണുകാ രതീഷ് സമ്മാനദാനം നിർവഹിക്കും.