വൈക്കം : വൈ ബയോ ജൈവകർഷക സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നഗരസഭ കൃഷിഭവന്റെ സഞ്ചരിക്കുന്ന ജൈവ പച്ചക്കറി സ്റ്റാൾ ഇന്ന് പ്രവർത്തനം ആരംഭിക്കും. വൈക്കം സത്യഗ്രഹ സ്മാരക ഹാളിന്റെ മുൻവശത്ത് നടത്തുന്ന സ്റ്റാളിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്‌സൺ രേണുക രതീഷ് നിർവഹക്കും. വൈ ബയോ പ്രസിഡന്റ് കെ.പി.വേണുഗോപാൽ അദ്ധ്യക്ഷത വഹിക്കും. നഗരസഭ വൈസ് ചെയർമാൻ പി.ടി.സുഭാഷ് വില്പന ഉദ്ഘാടനം നിർവഹിക്കും. കൃഷി ഓഫീസർ ഷീല റാണി പദ്ധതി വിശദീകരിക്കും. നഗരസഭ കൗൺസിലർമാരായ സിന്ധു സജീവൻ, ആർ സന്തോഷ്, കെ.പി സതീശൻ, മഹേഷ്, ബിന്ദു ഷാജി, എബ്രഹാം പഴയകടവൻ, വൈ ബയോ സെക്രട്ടറി കെ.വി പവിത്രൻ, ത്രിവിക്രമൻ നായർ, മെയ്‌സൺ മുരളി എന്നിവർ പ്രസംഗിക്കും.