വൈക്കം : തെക്കേനട കാളിയമ്മനട ഭദ്റകാളി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞം തുടങ്ങി. 26 ന് സമാപിക്കും. യജ്ഞത്തിന്റെ ദീപപ്രകാശനം ക്ഷേത്രം പ്രസിഡന്റ് കെ.പുരുഷോത്തമൻ നിർവഹിച്ചു. പുതുതായി നിർമ്മിച്ച പന്തലിന്റെ ഉദ്ഘാടനവും നടന്നു. മേൽശാന്തി ഹരികൃഷ്ണൻ ധ്വജാരോഹണം നടത്തി. വൈസ് പ്രസിഡന്റ് എസ്.ധനഞ്ജയൻ, സെക്രട്ടറി വി.കെ.നടരാജൻ ആചാരി, ജോയന്റ് സെക്രട്ടറി ബി.ആർ.രാധാകൃഷ്ണൻ, ട്രഷറർ കെ.ബാബു, അമ്മിണി ശശി, കെ.പുരുഷൻ വാസാട്ട്, എം.ടി.അനിൽകുമാർ, കെ.കെ.പത്മനാഭൻ, ടി.ശിവൻ, വി.ജയൻ, വി.എം.സാബു, കെ സുന്ദരൻ ആചാരി, മാനേജർ പി.ആർ.രാജു, വെളിച്ചപ്പാട് എം ജയൻ എന്നിവർ പങ്കെടുത്തു.