വൈക്കം : കൊതവറ കന്നേക്കാവിൽ സൻമാർഗ്ഗ പോഷണി ഭജനമഠത്തിന്റെ പ്ലാ​റ്റിനം ജൂബിലി ആഘോഷത്തിന്റെയും അഞ്ചാമത് ഭാഗവതസപ്താഹത്തിന്റെയും മണ്ഡലവ്രതഭജന സമർപ്പണത്തിന്റെയും ദീപപ്രകാശനം എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ പ്രസിഡന്റ് പി. വി.ബിനേഷ് നിർവഹിച്ചു. യജ്ഞാചാര്യൻ മുണ്ടക്കയം മധു അനുഗ്രഹ പ്രഭാഷണം നടത്തി. യോഗം അസി.സെക്രട്ടറി പി.പി.സന്തോഷ് ഭാഗവതസമർപ്പണം നടത്തി. ഭജനമഠം രക്ഷാധികാരി മോഹൻദാസ് കനകാലയം ആദ്യനിറപറ സമർപ്പണവും അനിൽകുമാർ കണ്ണന്തറ നാണയസമർപ്പണവും നടത്തി. വി.വി.ഷാജി വെട്ടത്തിൽ, ഷീല ഷിബു, കെ.വി.പ്രകാശൻ കൊച്ചുകരി എന്നിവർ പങ്കെടുത്തു. ഉത്സവത്തിന്റെ അഞ്ചാം ദിവസം രുഗ്മിണീ സ്വയംവരം, സ്വയംവര സദ്യ എന്നിവയുണ്ട്.