a-g-thagappan

വൈക്കം : കോട്ടയം , ആലപ്പുഴ ജില്ലകളെ എളുപ്പമാർഗം ബന്ധിപ്പിക്കാൻ 2016ൽ തുടങ്ങിയ നേരെകടവ് - മാക്കേക്കടവ് പാലത്തിന്റെ നിർമ്മാണം ഉടൻ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് ബി.ഡി.ജെ.എസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രസിഡന്റ് ശങ്കർദാസ് നടത്തുന്ന ഏകദിന നിരാഹാരസമരം സംസ്ഥാന വൈസ് പ്രസിഡന്റ് എ.ജി.തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ ഇ.ഡി.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി പി.കെ.ശശിധരൻ, കർഷകസേന ജില്ലാ പ്രസിഡന്റ് എം.എസ്.രാധാകൃഷ്ണൻ, ഷാജി ശ്രീശിവം, കെ.പി.സന്തോഷ്, ഷാജി കടപ്പൂർ, പി. ലതീഷ് എന്നിവർ പ്രസംഗിച്ചു.