
തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം കെ.ആർ.നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ വനിതാസംഘം നേതൃത്വയോഗം കേന്ദ്ര വനിതാസംഘം പ്രസിഡന്റ് കെ.പി.കൃഷ്ണകുമാരി ഉദ്ഘാടനം ചെയ്തു. യോഗം ജനറൽ സെക്രട്ടറിയൂടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വനിതാ ജ്വാല വിജയിപ്പിക്കുന്നതിന് തിരുമാനിച്ചു. വനിതാസംഘം പ്രസിഡന്റ് ജയ അനിൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എസ്.ഡി.സുരേഷ്ബാബു മുഖ്യപ്രസംഗം നടത്തി. കേന്ദ്ര സമതി അംഗം ശൈലജ രവീന്ദ്രൻ സംഘടനാ സന്ദേശം നൽകി. യൂണിയൻ കൗൺസിൽ അംഗം അജീഷ് കുമാർ, വനിതാസംഘം ഭാരവാഹികളായ സെക്രട്ടറി ധന്യ പുരുഷോത്തമൻ, വൈസ് പ്രസിഡന്റ് ബീനപ്രകാശ്, ട്രഷറർ രാജി ദേവരാജൻ, ആശ അനിഷ്, ശ്രീകല വി.ആർ , ഓമന രാമകൃഷ്ണൻ, വത്സ മോഹനൻ, സലിജ അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.