ഞീഴൂർ : ഞീഴൂർ ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ നടപ്പാക്കുന്ന മികവ് പരിപാടി കടുത്തുരുത്തി ബ്ലോക്ക് പഞ്ചയത്ത് പ്രസിഡന്റ് പി.വി.സുനിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ആർ.സുഷമ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജോമോൻ, കെ.പി.ദേവദാസ്, ദീലീപ്, ബീന ഷിബു,ബോബൻ മഞ്ഞളാമല, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നളിനി രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.