കോട്ടയം: അക്ഷരനഗരിയിൽ ഇനി പൂക്കളുടെ വസന്തം. പുഷ്പമേളയ്ക്ക് നാഗമ്പടം മൈതാനത്ത് നാളെ തുടക്കമാകും. ജനുവരി 2ന് സമാപിക്കും. ദിവസവും രാവിലെ 10 മുതൽ രാത്രി 9 വരെയാണ് പ്രദർശനം. 23ന് രാവിലെ 11ന് സഹകരണ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവാൻ മേള ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷനാകും. നഗരസഭ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ പങ്കെടുക്കും. നാഗമ്പടം മൈതാനത്ത് 15000 ചതുരശ്രയടിയിൽ പുഷ്പമേളയും 15000 ചതുരശ്രയടിയിൽ ഗാർഡൻ നഴ്സറിയും ഒരുക്കും. .വിവിധ ഇനം പൂച്ചെടികൾ, ഇംപോർട്ട്‌ ചെയ്ത തായ്‌വാൻ ഓർക്കിഡ്, പുതിയ ഇനം ഹൈബ്രിഡ് വെറൈറ്റി നെർവ് പ്ലാന്റ്‌സ് വിഭാഗത്തിൽപെട്ട ഫിറ്റൂണിയ മിനിച്ചർ ആന്തൂറിയം, നാടൻ ഫലവൃക്ഷങ്ങളുടെ ഹൈബ്രിഡ് തൈകൾ, 30 ഇൽ പരം പ്ലാവുകൾ, മൂന്നാം വർഷം കായ്ക്കുന്ന വിവിധ ഇനം തെങ്ങിൻ തൈകൾ, അത്യുല്പാദനശേഷിയുള്ള പച്ചക്കറി തൈകൾ, ടിഷ്യുകൾചർ വാഴകൾ, ഒരു വർഷം കൊണ്ട് കായ്ക്കുന്ന വിയറ്റ്നാം ഏർലി പ്ലാവുകൾ തുടങ്ങിയവയുടെ വിപണനം മേളയിൽ നടക്കും. മേളയിലെ ഭക്ഷണശാലയിൽ വത്യസ്തമായ വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ വിഭവങ്ങൾ ലഭിക്കും. ദിവസവും കലാപരിപാടികളും നടക്കും.