ചങ്ങനാശേരി: എസ്.എൻ.ഡി.പി യോഗം പുതുപ്പള്ളിപ്പടവ് 2901-ാം നമ്പർ ശാഖയിലെ ഡോ:പൽപ്പു, കുമാരനാശാൻ, ടി.കെ മാധവൻ എന്നീ കുടുംബ യൂണിറ്റുകളുടെ സംയുക്ത വാർഷികസമ്മേളനം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം.എസ് സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.ആർ അജി,യൂണിയൻ കമ്മറ്റി മെമ്പർ പി.ഡി വിശ്വംഭരൻ , ശാഖാ വൈസ് പ്രസിഡന്റ് സി.ജി സുകുമാരൻ , വനിതാസംഘം പ്രസിഡന്റ് ശോഭന ശശീന്ദ്രൻ, സെക്രട്ടറി കെ.കെ കുമാരി , ബാലജനയോഗം പ്രസിഡന്റ് പാർവതി ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. കുടുംബ യൂണിറ്റ് ഭാരവാഹികളായ എം.ബി രാജേഷ് , ജയകുമാർ ടി.എസ്, രൂപേഷ് പി.ആർ, അനിയൻകുഞ്ഞ് എന്നിവർ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.