കാഞ്ഞിരപ്പള്ളി: ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലുള്ള റോഡ് പാറമട ഉടമ കുഴികളെടുത്ത് നശിപ്പിച്ചതിൽ പ്രതിഷേധിച്ച നാട്ടുകാരെ കള്ളക്കേസെടുത്ത് അറസ്റ്റ് ചെയ്യുന്ന പൊലീസ് നടപടിക്കെതിരെ തമ്പലക്കാട്ട് ഇന്നലെ ഹർത്താൽ ആചരിച്ചു. തമ്പലക്കാട് ഗ്രാമസംരക്ഷണ സമിതിയുടെയും മഹാകാളിപാറ സംരക്ഷണ സമിതിയും സംയുക്തമായാണ് ഹർത്താലിന് ആഹ്വാനം ചെയ്ത്. രാവിലെ ആറ് മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടന്നു.