ഉരുളികുന്നം: എലിക്കുളം പഞ്ചായത്ത് ഒന്നാംവാർഡിൽ ഉദയ അങ്കണവാടിക്ക് സമീപം പകൽവീട് തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി ഉദ്ഘാടനം ചെയ്തു. വാർഡംഗം സിനി ജോയി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഭരണസമിതിയുടെ ഒന്നാം വാർഷിക സമ്മാനമാണ് പകൽവീടെന്ന് വാർഡംഗം പറഞ്ഞു. പകൽവീട്ടിലെ മുതിർന്ന അംഗം പുളിക്കൽ അന്നമ്മ കേക്കുമുറിച്ച് മധുരം പങ്കുവെച്ചു. പഞ്ചായത്തംഗങ്ങൾ, ഉദ്യോഗസ്ഥർ, സി.ഡി.എസ്.ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.